വിദ്യാദീപം
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ നിർധന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി മുൻ ഗ്രാമ പഞ്ചായത്ത് അംഗം എസ് പ്രവീൺ ചന്ദ്ര സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിദ്യാദീപം പദ്ധതി ആരംഭിച്ചത് വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്താനാണ് വിദ്യാദീപം ആരംഭിച്ചത്.
പദ്ധതി യുടെ ഉദ്ഘാടനം വി. ശശി എം എൽ എ,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് നൽകികൊണ്ട് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, വൈസ് പ്രസിഡന്റ് ലിജാ ബോസ്, കേരള സർവ്വ കലാശാല സ്റ്റുഡന്റസ് കൗൺസിൽ അംഗം വിജയ് വിമൽ എന്നിവർ പങ്കെടുത്തു. എസ്. പ്രവീൺ ചന്ദ്ര സ്വാഗതം പറഞ്ഞു.
