ആറ്റിങ്ങൽ നഗരസഭയിലെ കാലങ്ങളായി യാത്രാ ദുരിതം നേരിട്ട്രുന്ന ചിറ്റാറ്റിൻകര അങ്കനവാടി റോഡാണ് സിപിഎം, ഡി.വൈ.എഫ്.ഐ പ്രദേശിക നേതൃത്വം യാത്രാ യോഗ്യമാക്കിയത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രോഗിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കാനുള്ള വാഹന ഗതാഗതം പോലും സാധ്യമാക്കാൻ കഴിയാത്ത വിധത്തിലായിരുന്നു റോഡിന്റെ അവസ്ഥ. ഇത് ശ്രദ്ധയിൽപ്പെട്ട ഇടത് സംഘടന പ്രവർത്തകർ പ്രതികൂല കാലാവസ്ഥയിലും ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കുക ആയിരുന്നു. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളും, പൊതു വിദ്യാലയങ്ങളുടെയും ശുചീകരികരണ ദൗത്യം പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. ജനജീവിതം ദുസഹമാക്കുന്ന സാഹചര്യങ്ങൾ പരിഹരിക്കുന്നതിൽ ഇടത് പ്രസ്ഥാനവും പ്രവർത്തകരും എന്നും മുന്നിലുണ്ടാകുമെന്നും ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖലാ സെക്രട്ടറി ഇ.അനസ് അറിയിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർ എം.താഹിർ, മേഖലാ പ്രസിഡന്റ് അഖിൽ, ട്രഷറർ സാബു, ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ, അംഗങ്ങളായ അശോകൻ, കണ്ണൻ, രാഹുൽ തുടങ്ങിയവരുടെ സംഘമാണ് പ്രദേശത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.
