ആറ്റിങ്ങൽ സർക്കാർ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള ഉള്ള ലോഗോ പ്രകാശനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി അംബിക ഒ എസ് 15/11/21 രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നിർവഹിച്ചു. തദവസരത്തിൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ ഷാജിൽ അന്ത്രു ലോഗോ ഏറ്റുവാങ്ങി. ഓട്ടോമൊബൈൽ HOD ശ്രീ പ്രേംജിത്ത് പി സ്വാഗത പ്രസംഗം നടത്തി. പ്രസ്തുത ചടങ്ങിൽ കോളേജിൽ ആരംഭിച്ച സ്റ്റാർട്ട്അപ്പ് കമ്പനികൾ ആയ Man O Lab, Wee O Lab എന്നീ MSME കമ്പനികളുടെ പ്രവർത്തനങ്ങളും ഉൽപ്പന്നങ്ങളും വിശദീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

