നഗരൂർ,
നഗരൂർ , വലിയകാട്, റമീസ് മൻസിലിൽ അബ്ദുൾ കലാം റസീന ദമ്പതികളുടെ മകൻ റമീസ് രാജ (29) യാണ് മരണ മടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ നെടുംപറമ്പിനും ഞാറയ്ക്കാട്ട് വിളയ്ക്കും മധ്യേ ആയിരുന്നു അപകടം നടന്നത്. ദീർഘനേരം രക്തം വാർന്ന് റോഡിൽ റെമീസ് കിടന്നതായ് നാട്ടുകാർ പറഞ്ഞു. രാത്രിയിലെ അപകടം ആയതു കാരണം പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. അത് കാരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു .ഭാര്യ അൽഫിയ മകൾ. രണ്ട് വയസ്സുള്ള നൂറമെഹറിൻ . യാസർ അറാഫത്ത് , മുഹമ്മദ് ആഷിഖ് , കൈഫ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നഗരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
