കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ച് ഇന്ധനവിലവര്‍ദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരം ഇന്ന് തലസ്ഥാനത്ത് നടക്കും. രാവിലെ 11 മണിമുതല്‍ 11.15 വരെ സെക്രട്ടേറിയറ്റിനു മുമ്പില്‍ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്ഭവന് വരെയാണ് സമരം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എം.പി. ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റിനുമുമ്പില്‍ നിന്നും സ്പെന്‍സര്‍ ജംഗ്ഷന്‍വരെ തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം നിയോജകമണ്ഡലങ്ങളിലെയും സ്പെന്‍സര്‍ ജംഗ്ഷന് മുതല്‍ പാളയം യുദ്ധസ്മാരകം വരെ നേമം, നെയ്യാറ്റിന്‍കര നിയോജകമണ്ഡലങ്ങളിലെയും – യുദ്ധസ്മാരകം മുതല്‍ മ്യൂസിയംവരെ കഴക്കൂട്ടം, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ നിയോജകമണ്ഡലങ്ങളിലെയും – മ്യൂസിയം മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന് മുന്‍വശംവരെ വട്ടിയൂര്‍ക്കാവ്, വര്‍ക്കല, നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയോജകമണ്ഡലങ്ങളിലെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും. ഇവരോടൊപ്പം പാര്‍ട്ടിയുടെ പോഷകസംഘടനകളുടെയും സെല്ലുകളുടെയും പ്രവര്‍ത്തകരും അണിചേരും. ആംബുലന്‍സിനും പൊതുജനങ്ങള്‍ക്കം കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്ന് പാലോട് രവി വ്യക്തമാക്കി. സെക്രട്ടേറിയറ്റ്, പാളയം, മ്യൂസിയം, കെല്‍ട്രോണ്‍ ജംഗ്ഷന്, വെള്ളയമ്പലം, രാജ്ഭവന് എന്നിവിടങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള സമരവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
