വാമനപുരം നദിയിൽ യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കലിലാണ് യുവാവ് മുങ്ങി മരിച്ചത്. ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക് മൻസിലിൽ കബീറിൻ്റെ മകൻ ആഷിക്(20) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങി അപകടത്തിപ്പെട്ടത്. വിതുര ഫയർഫേഴ്സ് സ്ഥലത്ത് എത്തി മൃതദേഹം പുറത്ത് എടുത്തു.
യുവാവിന്റെ മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസ് എടുത്തു.
