കഴക്കൂട്ടം – ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ചാന്നാങ്കര പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഖരീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ് ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് കടവിളാകം കബീർ, മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി നൗഷാദ് ഷാഹുൽ, ഷഹീർ ഖരീം, മൺസൂർ ഗസ്സാലി, ബദർ ലബ്ബ, ജമാൽ മൈവള്ളി.സജീവ് പുതുക്കുറിച്ചി, അൻസാരി പള്ളി നട, ഷാഹുൽ തുരുത്തി, നസറുള്ള, അസനാരു പിള്ള, മൈ വള്ളി നൗഷാദ് ,സുബൈർ കനി, എന്നിവർ പ്രസംഗിച്ചു
