

കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിർമ്മിച്ച ആറ്റു വരമ്പിൽ തിട്ട റോഡിൻറെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്. ചിറയിൻകീഴ് എംഎൽഎ വി ശശിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്
കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ വി ശശി റോഡ്ൻ്റെ ഉദ്ഘാടനം നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ആർ. രജിത ചിറയിൻകീഴ് ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ആർ. സുലഭ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ വാർഡ് വികസനസമിതി അംഗം അനസ് എന്നിവർ പങ്കെടുത്തു
