മോട്ടോര്‍ വാഹന വകുപ്പാണ് കേസെടുത്തത്. പിഴയടച്ച് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്.ടി.ഒ പി.എം. ഷെബീര്‍ ഉത്തരവിട്ടത്.ഫാന്‍സി നമ്പര്‍ പ്ലേറ്റ് വാഹനത്തിന് ഘടിപ്പിച്ചത് വഴി നടന് ജോജു നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനും കളമശേരി സ്വദേശിയുമായ മനാഫ് പുതുവായിലാണ് പരാതി നല്‍കിയത്.ഇന്ധനവില വര്‍ധനക്കെതിരെ വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ രംഗത്തെത്തിയ നടന് ജോജുവിന്റെ ആഡംബര കാറായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. കേടുപാട് സംഭവിച്ച കാര്‍ കുണ്ടന്നൂരിലെ ഷോറൂമില്‍ അറ്റകുറ്റപണിക്ക് നല്‍കിയിരിക്കുകയാണ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ചന്തുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഷോറൂമിലെത്തി കാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ജോജുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ ഹരിയാന രജിസ്ട്രേഷനുള്ളതാണെന്നും കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി എറണാകുളം ആര്.ടി.ഒക്ക് പരാതി ലഭിച്ചിരുന്നു.
