കൊക്കോട്ടേല എൻ. എസ്. എസ് സ്കൂൾ കുട്ടികൾക്ക് ആവശ്യമായ മാസ്ക് സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്തു. കൊക്കോട്ടേല പ്രണവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത് .ക്ലബ് പ്രസിഡണ്ട് കൊക്കോട്ടെല ശ്രീകുമാർ എൻഎസ്എസ് യുപി സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് മാസ്കുകളും സാനിറ്റൈസറും കൈമാറി. വാർഡ് മെമ്പർ ശ്യാംമോഹൻ ശ്രീരാഗ് രാജേഷ് കുമാർ അച്ചു എന്നിവർ പങ്കെടുത്തു

