കനത്ത നാശം വിതച്ച് പെയ്ത പേമാരിയിൽ ജില്ലയിൽ അഞ്ച് വീടുകൾ പൂർണ്ണമായും 114 വീടുകൾ ഭാഗികമായും തകർന്നു.പുതുതായി മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു.ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്.നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്.82 കുടുംബങ്ങളിലെ 176 പേർ എട്ടു ക്യാമ്പുകളിലായി ഇവിടെ കഴിയുന്നു.തിരുവനതപുരം താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേർ കഴിയുന്നു.
