കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതിൻെറ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി.625 പേരെ താൽക്കാലികമായി നിയമിക്കും.എല്ലായിടത്തും ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പുതിയ അത്യാഹിത വിഭാഗം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.മെഡിക്കൽ കോളേജിൽ 24 മണിക്കൂർ ട്രോമോകെയറിനു സജ്ജീകരണമൊരുക്കി പരിശീലനം ലഭിച്ചവരെ നിയമിച്ചായിരിക്കും അത്യാഹിത വിഭാഗം പ്രവർത്തിക്കുക.
