കൊറോണ വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലും ജാഗ്രത. ഒമിക്രോണ്‍ സംബന്ധിച്ച് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികിച്ചു. കൊവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണം. വ്യക്തിപരമായ ജാഗ്രത എല്ലാവരും പുലര്‍ത്തണമെന്നത് അത്യന്താപേക്ഷിതമാണ്. വിദേശത്ത് നിന്ന് വരുന്ന വര് ക്വാറന്റൈന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
