സംസ്ഥാനത്തെ ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ചു.11 ജിയോലകളിൽ യെല്ലോ അലേർട്ടാണ് നിലവിൽ നൽകിയിരിക്കുന്നത്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്.ഉച്ചക്കുശേഷം ഇടിമിന്നലിനും ശക്തമായ മഴക്കും സാധ്യതയുണ്ട്.മറ്റന്നാൾ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.നിലവിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യുനമർദ്ദത്തിൻെറ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.
