ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിവകുപ്പിൽ താഴെ പറയുന്ന തസ്തികയിലേക്ക് കരാർ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
തസ്തിക: അസിസ്റ്റന്റ് പ്രൊഫസർ – കാർഡിയാക്ക് അനസ്തേഷ്യ
ഒഴിവുകൾ : ഒന്ന്
വിദ്യാഭ്യാസ യോഗ്യത :
ഡി എം ( കാർഡിയാക് അനസ്തേഷ്യ
പ്രസ്തുത യോഗ്യതയുടെ അഭാവത്തിൽ എംഡി / ഡി എൻ ബി( അനസ്തേഷ്യ)യും കാർഡിയാക് അനസ്തേഷ്യയിൽ പി ഡി സി സി യും. എംഡി / ഡി എൻ ബി( അനസ്തേഷ്യ) അല്ലെങ്കിൽ ഡി എ.
പ്രതിമാസ വേതനം : 70,000 രൂപ
ഇന്റർവ്യൂ തീയതി : 2021 നവംബർ 30
സ്ഥലം :തിരുവനന്തപുരം മെഡിക്കൽ കോളേജ്
പ്രിൻസിപ്പാളിന്റെ കാര്യാലയം
സമയം: പകൽ 11 മണി
താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന
അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്
