ഇന്ന് ഉച്ചയോടെ ആറ്റിങ്ങലിൽ പാലത്തിൽ നിന്നും മധ്യ വയസ്ക നദിയിലേക്ക് ചാടുകയായിരുന്നു . ഓട്ടോയിൽ വന്നിറങ്ങിയ കീഴാറ്റിങ്ങൽ സ്വദേശിനിയാണ് കൊല്ലമ്പുഴ പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് കിരൺ കൊല്ലമ്പുഴയും ആറ്റിങ്ങൽ ഫയർഫോഴ്സും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു.


