ഗൃഹനാഥൻെറ ആത്മഹത്യയിൽ ഭാര്യാകാമുകന് പിന്നാലെ പ്രേരണാകുറ്റത്തിന് ഭാര്യയും അറസ്റ്റിൽ.കേസിൽ പാങ്ങോട് കാണിക്കര വടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകക്ക് താമസിക്കുന്ന അഖിലയെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ ഭർത്താവ് മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷ ഭവനിൽ ശിവപ്രസാദിൻെറ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്യ്തത്.ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്താണ് ഡ്രൈവറായ ശിവപ്രസാദ് തൂങ്ങിമരിച്ചത്.2019 സെപ്റ്റംബർ എട്ടിനാണ് സംഭവം നടന്നത്.തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ ജോലിനോക്കിയിരുന്ന അഖില അവിടുത്തെ ജീവനക്കാരനായ വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു.അഖിലയും രണ്ടു കുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്.കേസിലെ ഒന്നാം പ്രതിയാണ് അഖില.വിഷ്ണു രണ്ടാം പ്രതിയും.
