കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങളും കലാപരിപാടികളും ഘോഷയാത്രകളും നടത്തുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ മുഴുവൻ കലാ സംഘടനകളും ഏജൻസികളും കലാസമിതികളും സംയുക്തമായി പങ്കെടുക്കുന്ന അതിജീവന കലാ സംഗമം തിരുവനന്തപുരത്ത് ഡിസംബർ ഏഴിന് രാവിലെ 10 മണിക്ക് നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കലാസംഗമം സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കും
