തിരുവനന്തപുരം പൂവാറിൽ ലഹരിപ്പാർട്ടി നടന്ന റിസോർട്ടിലെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തു.പാർട്ടി സംഘടിപ്പിച്ച നിർവാണ ഗ്രൂപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തും.പാർട്ടിയിൽ പങ്കെടുത്ത മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടായേക്കും.കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ ലഹരിപാർട്ടി പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.പിടിയിലായവരെ കൂടാതെ കൂടുതൽപേർ പിന്നിലുണ്ടെന്നാണ് എസ്സ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ നിഗമനം.
