മണമ്പൂർ സർവീസ് സഹകരണ ബാങ്ക് നവീകരിച്ച തൊപ്പിച്ചന്താ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. അഡ്വ. വി. ജോയ് എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, അഡ്വ. എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.



