ആറ്റിങ്ങല്‍: രണ്ടാഴ്ചമുന്പ് എലിപ്പനിമൂലം മരിച്ച അമ്പലമുക്ക് പറങ്കിമാംവിളവീട്ടില്‍ സുജാഹുദ്ദീന്റെ കുടുംബത്തിന് തന്റെ ഒരുമാസത്തെ മുഴുവന്‍ ശമ്പളവും ,സുജാഹുദ്ദീന്റെ കുട്ടികള്‍ക്കുളള പഠന സഹായും നല്കി മാതൃകയായി അമ്പലമുക്ക് പതിമൂന്നാം വാര്‍ഡ് കൌണ്‍സിലര്‍ കെ.ജെ.രവികുമാര്‍. സുജാഹുദ്ദീന്റെ
അകാലത്തിലുളള വിയോഗത്താല്‍ അനാഥരായ ഭാര്യയും നാലുമക്കളും അടങ്ങിയ കുടുംബത്തിന് ഏക വരുമാനം സുജാഹുദ്ദീന്‍ കൂലിവേലയ്ക്ക് പോയി അന്നന്നു കിട്ടുന്ന വരുമാനംമാത്രമായിരുന്നു. എന്നാല്‍ എലിപ്പനി മൂലം സുജാഹുദ്ദീന്‍ മരണപ്പെട്ടതോടെ കുടുംബം അനാഥരായി . ഈ അവസരത്തിലാണ് കുടുംബത്തിന്റെ അത്യാവശ്യ ചിലവുകള്‍ക്കും കുട്ടികളുടെ പഠനചിലവുകള്ക്കുമായിവാര്ഡ് കൌണ്‍സിലര്‍ കൂടിയായ കെ.ജെ.രവികുമാര്‍ തന്റെ ഒരുമാസത്തെ ശമ്പളം മുഴുവന്‍ കുടുംബത്തിന് നല്‍കിയത്.കൂടതെ കുട്ടികളുടെ പഠനത്തിനു വേണ്ടിയുളള പഠനോപകരണങ്ങളും കൗണ്‍സിലര്‍ നല്കി. പുതിയ വീട് എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് സുജാഹുദ്ദീന്‍ മരണപ്പട്ടത് അതിനായി അടുത്ത ലൈഫ് ഭവന പദ്ധതിയില്‍ സുജാഹുദ്ദീന്റെ കുടുംബത്തിന് പുതിയ വീട് ലഭിക്കുന്നതിനായി പരിശ്രമിക്കുമെന്നും, കുടംബത്തിന്റെയും കുട്ടികളുടെ അവസ്ഥയറിഞ്ഞുകുട്ടികളില് ഒരാളുടെ പഠനചെലവ് വഹിക്കുവാന്‍ അവനവഞ്ചേരി ഹൈസ്ക്കൂളിലെ ഒരു അദ്ധ്യപക സംഘടന മുന്നോട്ടു വന്നിട്ടുണ്ടെന്നും ,നാട്ടിലെ എല്ലാ സംഘടനകളും, വ്യകതികളും സുജാഹുദ്ദീന്റെ കുടംബത്തെ സഹായിക്കുന്നതിനുവേണ്ടി മുന്നോട്ടു വരണമെന്നും അതിനു ഒരു പ്രചോദനം എന്നനിലയിലാണ് ഞാന്‍ എന്റെ ഒരുമാസത്തെ മുഴുവന്‍ ശമ്പളവും കുടംബത്തിനു നല്‍കിയതെന്നും
കെ.ജെ.രവികുമാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആറ്റിങ്ങല്‍ നഗരസഭയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഏറ്റവും കൂടുതല്‍ സഹായം നിര്‍ദ്ധരര്‍ക്ക് എത്തിച്ചു നല്കിയതും കെ.ജെ.രവികുമാറായിരുന്നു. കോവിഡ് ശക്തമായ സാഹചര്യത്തില്‍ വാര്‍ഡിലെ മുഴുവന്‍ കോവിഡ് രോഗികളുടെ കുടുംബത്തിനും സൗജന്യമായി അവശ്യസാധനങ്ങളും, മരുന്നുകളും,ഡോകട്റുടെ സെവനവും എത്തിച്ചു നല്കുന്ന കൈതാങ്ങ് പദ്ധതിയിലൂടെയും കെ.ജെ.ശ്രദ്ധനേടിയുന്നു. ആറ്റിങ്ങല്ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ്പ്രസിഡന്റ് പി.ജയചന്ദ്രന്‍നായര്‍, യൂത്ത്കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി ജെ.ആര്. ശ്രീരാഗ്, അമ്പലമുക്ക് ബൂത്ത് പ്രസിഡന്റ് പ്രസന്നകുമാര്‍, കെ.പി.എസ്.റ്റി.എ ജില്ലാവൈസ്പ്രസിഡന്റും അദ്ധ്യാപകനുനായ സാബുനീലകണ്ഠന്നായര് ,ഷാഫി, രാഹുല്‍രാജ്,ഷബ്നാഷ്മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

