ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ജനകീയാസൂത്രണം സുഭിക്ഷ കേരളം പദ്ധതി പ്രകാരം മേൽ കടയ്ക്കാവൂർ മൂന്നാം വാർഡിൽ കൃഷിദീപം കാർഷിക ഗ്രൂപ്പ് രണ്ട് ഏക്കറോളം വരുന്ന തരിശുഭൂമിയിൽ കൃഷി ചെയ്ത മരിച്ചീനി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി നിർവഹിച്ചു. വാർഡ് മെമ്പർ ബി എസ് അനൂപ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ ഷീല, കൃഷിദീപം JLG ഗ്രൂപ്പിന്റെ സെക്രട്ടറി അജുമോൾ പ്രസിഡന്റ് അനിത തുടങ്ങിയവർ പങ്കെടുത്തു.
