കഴിഞ്ഞ ദിവസം വക്കം പണയിൽ കടവ് – കായലിൽ പോത്തൻകോട് കൊലക്കേസ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തവെ ബോട്ട് അപകടത്തിൽപ്പെട്ടു അവിടേയ്ക്ക് രക്ഷപ്രവർത്തനത്തിന് ഓടിയെത്തിയ അഞ്ച് തെങ്ങ് മാമ്പള്ളി സ്വദേശി ഡെന്നിസ്സനെ ആദരിച്ചു.സി.പി.ഐ എം മണ്ണാകുളം ബ്രാഞ്ച് അംഗവും, സജീവ പ്രവർത്തകനുമാണ് ഡെന്നിസ് .കായലിൽ മുങ്ങി താഴ്ന്ന് കൊണ്ടിരുന്ന പോലീസ്കാരൻ ബാലുവിനെ ഡെന്നിസ്സൺ രക്ഷിച്ച് കരക്ക് എത്തിച്ചുവെങ്കിലും മരണപെടുകയായിരുന്നു. അഞ്ച് തെങ്ങിൽ കയർ തൊഴിലാളി യൂണിയൻ സഘടിപ്പിച്ച സുശിലാഗോപാലൻ അനുസ്മരണ ചടങ്ങിൽ വെച്ച് ഡെന്നിസിനെ, ആറ്റിങ്ങൽ മുൻ എം എൽ എ ബി സത്യൻ ആദരിച്ചു.
