കയർ തൊഴിലാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവും കേരള കയർ വർക്കേഴ്സ് സെൻറർ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന സുശീലഗോപാലൻ വിട പറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് തികയുന്നു.ദീർഘകാലം പാർലമെൻറംഗമായും കേരളത്തിൽ 5 വർഷക്കാലം മന്ത്രിയുമായിരുന്ന ഇവർ 2001 ഡിസംബർ 19 നാണ് വിട പറഞ്ഞത്. സുശീലഗോപാലനെ അനുസ്മരിച്ചു വൈകിട്ട് 4 മണിക്ക് അഞ്ചുതെങ്ങ് മത്സ്യസംഘത്തിൽ അനുസ്മരണയോഗം ചേർന്നു. സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.സത്യൻ, അഡ്വ.എസ്. ലെനിൻ, സി. പയസ്, ആർ.ജറാൾഡ്, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നേതാക്കളായ ആർ.സുഭാഷ്, അഡ്വ.എൻ.സായികുമാർ ,അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.വി.കനകദാസ് ,ബി.എൻ.സൈജു രാജ്, വി ലൈജു ,ലിജാബോസ്, ശ്യാമ പ്രകാശ് എന്നിവർ പങ്കെടുത്തു.
