കടയ്ക്കാവൂർ.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളുമായി സൗഹൃദത്തിലായ ശേഷം പീഡനം നടത്തുന്ന പ്രതി പിടിയിൽ. കടയ്ക്കാവൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽഫോൺ വഴി പരിചയപ്പെട്ട് സൗഹൃദത്തിൽ ആക്കിയതിന് ശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച പാരിപ്പള്ളി സ്വദേശി അഖിലിനെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. ഇത്തരത്തിൽ പല പെൺകുട്ടികളെയും ഇയാൾ പീഡിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഫോണിലൂടെ പരിചയപ്പെട്ട ശേഷം പലസ്ഥലങ്ങളിലും പെൺകുട്ടികളെ വിളിച്ചു വരുത്തിയാണ് പ്രതി കൃത്യം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു..ഇനിയും കൂടുതൽ പെൺകുട്ടികൾ ഇയാളുടെ വലയിൽ വീണിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. പാരിപ്പള്ളിയിൽ നിന്നാണ് കടക്കാവൂർ പോലീസ് അഖിലിനെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
