മൂലം പള്ളിയിൽ 340 കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ കെ. റെയിൽ സിൽവർ ലൈൻ
പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്ന ഇരുപതിനായിരത്തോളം പേർക്ക് എങ്ങനെ പുനരധിവാസം നടപ്പിലാക്കുമെന്നും പാരിസ്ഥിതിക
പ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര പഠനം നടത്താതെയുള്ള ഈ പദ്ധതി വിനാശകരമായ പദ്ധതിയാണെന്നും, റെയിൽ പാത കടന്നു പോകുമെന്ന് പറയുന്ന സ്ഥലങ്ങളിലെ ജനങ്ങളെ കേൾക്കുക
എന്ന അടിസ്ഥാന കാര്യങ്ങൾ പോലും
ചെയ്യാതെയുള്ള ഈ പദ്ധതി പാവങ്ങൾക്കു വേണ്ടിയല്ല ,ഭൂമാഫിയകൾക്കു വേണ്ടിയാണെന്നും . വി.എം സുധീരൻ
പ്രസ്താവിച്ചു. കെ-റെയിൽ സിൽവർ ലൈൻ
വിരുദ്ധ ജനകീയ സമര സമിതി മുരുക്കുംപുഴ യൂണിറ്റ് മംഗലപുരം ഗ്രാമ പഞ്ചായത്ത് ആഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ
ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അദ്ദേഹം . സമരസമിതി മുരുക്കുംപുഴ യൂണിറ്റ് ചെയർമാൻ എ.കെ.ഷാനവാസിൻ്റെ
അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണാ സമരത്തിൽ
സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് തോന്നയ്ക്കൽ ജമാൽ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.എസ് അജിത് കുമാർ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഏച്ച്.പി ഷാജി , യൂത്ത് കോൺഗ്രസ് സംസ്ഥാന
ജനറൽ സെക്രട്ടറി ബി.എസ് അനൂപ് , കോൺഗ്രസ്
മണ്ഡലം പ്രസിഡൻ്റുമാരായ അഡ്വ. എസ്. ഹാഷിം, ജി.ഗോപകുമാർ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ്
വസന്തകുമാരി , ജെ എംഅഹമ്മദലി തുടങ്ങിയവർ സമരത്തെ അഭിസംബോധന
ചെയ്തു. രാഷ്ടീയ ഭേദമന്യേ നൂറുകണക്കിന്
നാട്ടുകാർ പ്രതിഷേധ ജാഥയിലും ധർണ്ണയിലും പങ്കെടുത്തു.



