തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കേരള ഫിഷറീസ് ഡിപ്പാർട്മെന്റും സംയുക്തമായാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വക്കം കടവിലും ചിറയിൻകീഴ് പുളിമൂട്ടിൽ കടവിലുമാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ശൈലജ ബീഗം പരിപാടി ഉൽഘാടനം ചെയ്തു ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.പി. മുരളി ഫിഷറീസ് വകുപ് ജില്ലാ ഓഫീസർ ബീന, ഫിഷറീസ് കോഡിനേറ്റർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു


