ആശാൻ ചരമദിനചാരണം
മഹാകവി കുമാരനാശാന്റെ 98മത് ചരമ ദിനാചാരണം ആശാൻ മൊമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു . ആശാൻ പ്രതിമക്ക് മുന്നിൽ ഭദ്ര ദീപം തെളിയിച്ചു,പുഷ്പാർച്ചന നടത്തി.
അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് ഭദ്ര ദീപം തെളിയിച്ചു. തുടർന്ന് ഗവേണിംഗ് ബോഡി അംഗങ്ങളും, നാട്ടുകാരും ആശാന്റെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. അസോസിയേഷൻ സെക്രട്ടറി വി. ലൈജു, ട്രഷറർ ഡോ. ബി. ഭുവനേന്ദ്രൻ, ശ്യാമപ്രകാശ് എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് കളക്റുടെ ഉത്തരവിനെ തുടർന്ന് അനുസ്മരണ സമ്മേളനം മാറ്റി വെച്ചു.
