നിത്യ ഹരിത നായകന് പ്രിയ വിദ്യാലയത്തിന്റെ<br>സ്മരണാഞ്‌ജലി

നിത്യ ഹരിത നായകന് പ്രിയ വിദ്യാലയത്തിന്റെ
സ്മരണാഞ്‌ജലി

ചിറയിൻകീഴ്: നിത്യഹരിതനാ യകൻ പദ്മഭൂഷൻ പ്രേംനസീറിൻ്റെ മുപ്പത്തിമൂന്നാമത് ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും പ്രേംനസീർ പഠിച്ച സ്കൂളായ ചിറയിൻകീഴ് ശാർക്കര സ്കൂളിൽ നടന്നു. സ്കൂളിന്റെ മുറ്റത്ത്
സ്ഥാപിച്ച
പ്രേംനസീറിന്റെ പൂർണ്ണകായ പ്രതിമയുടെ മുന്നിൽ വിദ്യാർത്ഥികളും ജനപ്രതിനിധികളും അധ്യാപകരും പുഷ്പാഞ്ജലി അർപ്പിച്ചു.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി . മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾചെയർമാൻ പി. സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഴൂർ ഗ്രാമ പഞ്ചായത്തംഗം
എസ്.വി.അനിലാൽ ,മനോജ്.ബി.ഇടമന, അഴൂർ വിജയൻ, പ്രേംനസീറിന്റെ കുടുംബാംഗം നസീർ,,ദിനേശൻ,അഡ്വ.എ.ബാബു,ശശാങ്കൻ, കളിയിൽപ്പുര രാധാകൃഷ്ണൻ,
ചന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു.
ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂളിലായിരുന്നു പ്രേം നസീറിന്റെ പഠനം. ഈ സ്കൂളിലെ നാടക വേദിയിൽ നിന്നാണ് അഭിനയ മേഖലയിലേക്ക് നസീർ ചുവടു വെയ്ക്കുന്നത്. നാടകാചാര്യൻ ജി.ശങ്കരപ്പിള്ള , ഭരത് ഗോപി തുടങ്ങി നിരവധി പേർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *