ആറ്റിങ്ങൽ : നാലുമുക്കിൽ നിയന്ത്രണം വിട്ട ലോറി അപകടത്തിൽപ്പെട്ടു.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം.കർണാടകയിൽ നിന്നും തിരുവനന്തപുരത്തേക്ക്
മീൻ കയറ്റിയ വന്ന ലോറിയാണ് അപകടത്തിലകപ്പെട്ടത്.
റോഡിന് സമീപത്തുനിന്ന ടെലിഫോൺ തൂണ് ഇടിച്ച് തകർക്കുകയും സമീപത്തെ ഫ്രൂട്ട് കട ഇടിച്ച് നിൽക്കുകയായിരുന്നു.കട തുറന്ന് പ്രവർത്തിക്കാതിരുന്നത് അപകടതോത് കുറച്ചു.ആറ്റിങ്ങൽ പോലീസ് അറിയിച്ചതനുസരിച്ച് ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ വിജിലാൽ,അഷറഫ്,അരുൺകുമാർ,ഉണ്ണിക്കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.അപകടത്തിൽ ആർക്കും പരിക്കില്ല.
.
