കിളിമാനൂർ.കിളിമാനൂരിൽ പ്ലസ് ടു വിദ്യർഥിനി ആത്മഹത്യ ചെയിത സംഭവം ഒളിവിലായിരുന്ന അയൽവാസി പോലീസ് പിടിയിൽ.കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യാ ചെയിത സംഭവത്തിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത കാട്ടുംപുറം തോട്ടിൻകര പുത്തൻവീട്ടിൽ സലിം മകൻ അജിംഷാ( 23 )യെയാണ്കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തതു.ജനുവരി അഞ്ചാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പെൺകുട്ടിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിവായിരുന്നു.തുടർന്ന് നടന്ന അന്വേക്ഷണത്തിൽ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു അജിംഷാ ഒളിവിൽ പോവുകയായിരുന്നു.ഇതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിപ്പിച്ചിരുന്നു.തുടർന്ന് 24നു രാത്രി നെടുമ്പാശേരി എയർപോർട്ടിൽ വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐ പി എസിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡി വൈ എസ് പി ഡി എസ് സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ എസ് എച് ഓ എസ് സനൂജ്.എസ്. എസ് ഐ മാരായ വിജിത് കെ നായർ,സവാദ്ഖാൻ,ഷാജി,സി പി ഓ മാരായ ഷംനാദ്,രഞ്ജിത് രാജ്,മഹേഷ്,ഷിജു,സുനിൽ എന്നിവരടങ്ങിയ അന്വേക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു.അറസ്റ്റ് ചെയിത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയിതു.
