കർണ്ണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോയ
മീൻ കയറ്റിയ ലോറിയാണ് നിയന്ത്രണംവിട്ട് അപടത്തിൽപ്പെട്ടത്. വെളുപ്പിന് മൂന്നര മണിയോടെ ആറ്റിങ്ങൽ നാലുമുക്കിലാണ് അപകടം നടന്നത്,കർണ്ണാടക സ്വദേശി സച്ചിൻ,മലപ്പേയ് എന്ന ആളുടെ വാഹനമാണ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തുനിന്ന ടെലഫോൺ തൂണ് തകർത്തത്.സമീപത്ത് ഉണ്ടായിരുന്ന ഉണ്ണിയുടെ കട തുറന്ന് പ്രവർത്തിച്ചിരുന്നുവെങ്കിലും അപകടത്തിൽ നിന്നുംകഷ്ടിച്ച് രക്ഷപ്പെട്ടു.ആറ്റിങ്ങൽ പോലീസ് അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ വിജിലാൽ,അഷറഫ്,അരുൺകുമാർ,ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് ലോറിയുടെ ടയറുമായി ജാമായിരുന്ന ഇരുമ്പ് ഷീറ്റ് മുറിച്ച് മാറ്റി.അപകടത്തെത്തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.അപകടത്തിൽ ആർക്കും പരിക്കില്ല.

