രാജ്യത്തെ രക്ഷിക്കൂ! ജനങ്ങളെ രക്ഷിക്കൂ! തുടങ്ങിയ മുദ്രാവാക്യമുയർത്തി 2022 മാർച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംയുക്ത തൊഴിലാളി കൺവെൻഷൻ ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി നേതാവ് കിഴുവിലം രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സിഐറ്റിയു നേതാക്കളായ ശിശോഭനൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, സി പയസ്, എം.മുരളി,പി മണികണ്ഠൻ, ജി.വ്യാസൻ(സിഐറ്റിയു ) ശ്യാംനാഥ്, കൃഷ്ണകുമാർ (ഐ എൻ റ്റി യു സി) കോരാണി വിജു ,റ്റി.സുനിൽ(എഐറ്റിയുസി) കെ.എസ്.ബാബു ( എച്ച്.എം.എസ്) കോരാണി സനൽ (കെ റ്റി യു സി) എന്നിവർ സംസാരിച്ചു.


