


രാജ്യത്ത് വർദ്ധിച്ചു വരുന്ന പട്ടിണിയ്ക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണാത്തതും കർഷകരെ വീണ്ടും വെല്ലുവിളിച്ചു കൊണ്ട് കാർഷിക മേഖലയിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചും ഇന്ത്യൻ ജനതയെ അവഹേളിച്ച കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ച് സിഐറ്റിയു കർഷക സംഘം കർഷക തൊഴിലാളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.കർഷക സംഘം ഏര്യാ സെക്രട്ടറി സി.ദേവരാജൻ അധ്യക്ഷത വഹിച്ചു. അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ, അഡ്വ. ബി. സത്യൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പയസ്, വി.വിജയകുമാർ, എം.മുരളി (സിഐറ്റിയു ) അഡ്വ.എസ് ലെനിൻ, (കർഷക സംഘം) ആർ.രാജു, സി.എസ്.അജയകുമാർ (കർഷക തൊഴിലാളി യൂണിയൻ) മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി എന്നിവർ സംസാരിച്ചു.
