വിവിധ ക്ലാസുകളിലായി 34.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ.
ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. കൊവിഡിനെ തുടര്‍ന്ന് 2 വര്‍ഷത്തിന് ശേഷമാണ് ഈ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നത്.34,37,570 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക്ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ. 5 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയും ആണ് പരീക്ഷ.
അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്ബത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.
