വൈദ്യുതി പോസ്റ്റിന് മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. കെഎസ്ഇബി എസ് എന്‍ പുരം സെക്ഷനിലെ ലൈന്മാനായ ആലപ്പുഴ അമ്ബലപ്പുഴ കാട്ടൂകാരന്‍ ഓമനക്കുട്ടനാണ് അക്രമണത്തിനിരയായത്.
കല്ലേറില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്നു. പിന്നാലെ പോസ്റ്റിലൂടെതന്നെ ഊര്‍ന്നിറങ്ങിയ ലൈന്മാന് നിലത്ത് വീണ് കൈക്കും പരിക്കേറ്റു.
ഓമനക്കുട്ടന് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഭരതന് എന്നയാളാണ് ഓമനക്കുട്ടനെ അസഭ്യം പറഞ്ഞ് കല്ലെറിഞ്ഞത്.
