വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ബ്രേസ്ലെറ്റ് മോഷ്ടിച്ച പ്രതി പിടിയിൽ. വർക്കല വെട്ടൂർ വലയന്റെ കുഴി പുത്തൻവീട്ടിൽ രഞ്ജിത്ത്(33)നെ യാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലയ്ക്ക് മുക്ക് പറയടി അപ്പൂപ്പൻ നടക്കു സമീപത്തുള്ള വീട്ടിൽ ഒന്നര വയസ്സുള്ള കുട്ടിയുടെ കയ്യിലുണ്ടായിരുന്ന 5 ഗ്രാം തൂക്കംവരുന്ന ബ്രേസ്ലെറ്റ് മോഷണം ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടിൽ ജോലിക്കെത്തി കുടിക്കാൻ വെള്ളം ചോദിക്കുകയും വീട്ടുകാർ വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയത്താണ് കുട്ടിയുടെ കയ്യിൽ കിടന്നു ബ്രേസ്ലെറ്റ് തന്ത്രപരമായി മോഷ്ടിച്ച് എടുത്തത്. മോഷ്ടിച്ച ബ്രേസ്ലേറ്റ് പ്രതി ആറ്റിങ്ങലിലു ള്ള ജ്വല്ലറിയിൽ വിൽപ്പന നടത്തി ഒളിവിൽ പോയിരുന്നു മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വർക്കല വെട്ടൂ രിൽ നിന്നും അറസ്റ്റ് ചെയ്തു. വർക്കല പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ രഞ്ജിത്ത്. കടയ്ക്കാവൂർ എസ്ഐ മാരായ ദീപു, നസീറുദ്ദീൻ, എ എസ്ഐമാരായ ശ്രീകുമാർ, രാജീവ്, എസ് സി പി ഒ ജിജു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
