പരവൂര്‍: അശ്ലീലം പറഞ്ഞത് ചോദ്യംചെയ്ത യുവതിയെയും മാതാപിതാക്കളെയും പൊതുസ്ഥലത്തുവെച്ച് ആക്രമിച്ച യുവാക്കളെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ ഇടയാടി ഇടയാടി രാജുഭവനില്‍ അമല്‍ (സുജിത്ത്-24), സഹോദരന് അഖില്‍ (23) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്…ഇടയാടിയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് ഇവര്‍ അശ്ലീലം സംസാരിച്ചത് മാതാവ് ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതരായ സഹോദരങ്ങള്‍ ഇരുവരെയും കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തടയാന്‍ ശ്രമിച്ച പിതാവിനെയും തള്ളിയിട്ടു മര്‍ദിച്ചു. സംഭവം കണ്ട നാട്ടുകാര്‍ ഇടപെട്ടതോടെ സഹോദരങ്ങള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. സ്ത്രീത്വത്തിനെ അപമാനിച്ചതിനും ദേഹോപദ്രവമേല്പ്പിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടയാടിയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്..
