നഗരൂർ.
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുവാനുള്ള കഠിന ശ്രമത്തിലാണ് കേരള സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി. J ചിഞ്ചു റാണി പറഞ്ഞു. വീട്ടിനുള്ളിൽ എത്തുന്ന കുടിവെള്ളം അമൂല്യമായി കരുതണമെന്നും, കുടിവെള്ള പദ്ധതികൾ പൂർണ്ണമായും സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളല്ലൂർ കരിം പാലോട് 17-ാം വാർഡിലെ കുഞ്ചക്ക വിള, കരിം പാലോട്., ചൂരോട്, മാരാന്റെ വിള എന്നീ ഭൂജല വകുപ്പ് നിർമ്മാണം നടത്തിയ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കരിം പാലോട് ഏഷ്യൻ ഹോളോ ബ്രിക്സ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ശ്രീമതി. 0. ട. അംബിക MLA അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് . അഭി ശ്രീരാജ്, വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ. അനിൽകുമാർ, വികസന ചെയർമാൻ എ.എസ്സ്. വിജയലക്ഷ്മി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. രഘു, കെ.ശ്രീലത., അനോ ബ് ആനന്ദ്, ആർ.എസ്, രേവതി, നിസ്സാമുദ്ദീൻ നാലപ്പാട്, ഭൂജല വകുപ്പ് AXE, S.R. ശ്രീജേഷ്, ഹൈഡ്രോളജിസ്റ്റ് ശ്രീന, കെ.ശശിധരൻ, Sk. സുനി, പേരൂർ നാസ്സർ , എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജെ.എസ്. സന്തോഷ് കുമാർ നന്ദി പറഞ്ഞു.
