കല്ലമ്പലം: ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല താലൂക്കിൽ മണമ്പൂർ കണ്ണങ്കര വേടകോണം വർഷാമൻസിലിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.250 കിലോഗ്രാം കഞ്ചാവും,ഒരു ഇലക്ട്രോണിക് ത്രാസ്സും, പാക്കിംഗ് മിഷ്യനും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസി (34)നെ എക്സൈസ് പിടികൂടി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ദീപക്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ഹാഷിം, അതിരുദ്ധൻ, വിനു, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി, എക്സൈസ് ഡ്രൈവർ ബിജു എന്നിവർ പങ്കെടുത്തു.
