പറണ്ടോട് നാലാംകല്ലിൽ ലക്ഷംവീട് കോളനിയിലെ ഷംനാദ് 40 നെയാണ് ആര്യനാട് പോലീസ് പിടികൂടിയത്. മീനങ്കൽ ട്രൈബൽ സ്കൂളിന് മുൻവശത്ത് കഞ്ചാവ് വിൽപ്പനയുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.ഓട്ടോ റിക്ഷയിൽ കറങ്ങി നടന്നാണ് കഞ്ചാവ് വിൽപന. പോലീസ് ഇയാളുടെ ഓട്ടോയുടെ ഡ്രൈവർ സീറ്റിനു അടിയിൽ നിന്നും 435 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.അമരവിള ഉൾപ്പടെ നിരവധി സമാന കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കി.ഇയാളുടെ ഓട്ടോ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ആര്യനാട് ഇൻസ്പെക്ടർ ഓഫ് പോലീസ് എൽ ആർ ജോസ്,
സബ് ഇൻസ്പെക്ടർ ഷീന എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സജിത്,സുരേഷ്,മനോജ്,മഹേഷ്,ഷിബു,സജു,സതികുമാർ, വിജേഷ്,ഉമേഷ് ബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
