January 15, 2026

ഇടുക്കി : ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു. സൂര്യനെല്ലി കൃപാഭവനില്‍ ബാബുവാണ് (60) മരിച്ചത്.  വീടിന് സമീപത്ത് വച്ചാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ബാബു. പുലർച്ചെയായതിനാൽ കാട്ടാനയുടെ മുന്നിൽപ്പെട്ടുപോകുകയായിരുന്നു. കാട്ടാന ശല്യത്തെകുറിച്ച് നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *