മെട്രോ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ആധുനിക സൗകര്യങ്ങളോടെ യുള്ള ക്രിക്കറ്റ് – ഫുട്ബാൾ പ്രാക്ടീസ് ഇനി നമ്മുടെ നാട്ടിലും. അഞ്ച് വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ള പെൺ – ആൺ
കുട്ടികൾക്കായുള്ള ഫുട്ബാൾ – ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചി ട്ടുള്ളത് RIVERA സ്പോർട്സ് അറീനയിലാണ്. പുതു തലമുറയ്ക്ക് ക്രിക്കറ്റിലും ഫുട്ബാളിലും അവരുടെ കഴിവ് തെളിയിക്കാൻ ഉള്ള ഒരു അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. രണ്ടു മാസം നീണ്ടു നിൽക്കുന്ന വക്കേഷൻ ക്യാമ്പ് 2022 ഏപ്രിൽ 2 ന് ആരംഭിക്കും. ക്യാമ്പിൽ കഴിവ് തെളിയിക്കുന്ന കുട്ടികളെ കേരള ക്രിക്കറ്റ് – ഫുട്ബാൾ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ലീഗ് മത്സരങ്ങളിലും ടൂർണമെൻ്റ് കളിലും പങ്കെടുപ്പിക്കുന്ന തോടൊപ്പം വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലനവും Rivera യിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച പരിശീലക രെയാണ് ഇതിന് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. കേരള വനിതാ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനും മേഘാലയ ക്രിക്കറ്റ് ടീമിൻ്റെ കോച്ചുമായ ശരണ്യ ആർഎസ് ക്രിക്കറ്റിലും അണ്ടർ 21 ദേശീയ ഫുട്ബാൾ ടൂർണമെൻ്റിൽ കേരളത്തിന് വേണ്ടി കളിച്ച ബിനിലാൽ ജി പി ഫുട്ബാളിലുംകുട്ടികൾക്ക് പരിശീലനം നൽകും.
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും
9400111114
9061117171
9656666311
എന്നീ നമ്പറിൽ ബന്ധപ്പെടുക.
