കഠിനംകുളം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.കഠിനംകുളം പഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷം വീട്ടിൽ രാഘവൻ മകൻ പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷി(39)നെയാണ് കാപ്പ ചുമത്തി കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഠിനംകുളം,മംഗലപുരം, കഴക്കൂട്ടം, തുടങ്ങി നിരവധി സ്റ്റേഷനുകളിലായി നാൽപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രതീഷ്.കഴക്കൂട്ടം മംഗലപുരം പോലീസ് സ്റ്റേഷനുകളിൽ 2021 ൽ 2 ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ ശേഷം ജാമ്യമെടുത്ത് പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരിക്കെയാണ് പ്രതി ഇപ്പോൾ അറസ്റ്റിലായത്.
തിരുവനന്തപുരം റൂറൽ ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും എതിരേയുള്ള പോലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ പ്രതിക്കെതിരെ കാപ്പാ ചുമത്തിയത്. തുടർന്നും ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ എസ്പി ഡോ ദിവ്യ ആർ ഗോപിനാഥ് ഐ.പി.എസിന്റെ ശുപാർശ പ്രകാരമാണ് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ് പി സുനീഷ് ബാബു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം ഐ.എസ്.എച്ച്.ഒ അൻസാരിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് സബ്ഇൻസ്പെക്ടർ വിഎസ് ബിനീഷ്, കഠിനംകുളം സബ് ഇൻസ്പെക്ടർ സജു വി, ഡാൻസാഫ് ടീമംഗങ്ങളായ എ.എസ്.ഐ ദിലീപ്, ഷിജു, അനിൽ രാജ് കൂടാതെ കഠിനംകുളം പോലീസ് സ്റ്റേഷൻ കാപ്പാ സെൽ ഉദ്യോഗസ്ഥനായ സിവിൽ പോലീസ് ഓഫീസർ സുരേഷ് കുമാർ ബി, ജില്ലാ കാപ്പാ സെല്ലിലെ പ്രതിഭ, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
