കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ ആരംഭിച്ചിട്ടുള്ള ഉല്ലാസ യാത്രയുടെ ഭാഗമായി വാഗമൺ വഴി മൂന്നാറിലേക്കുള്ള വിനോദ യാത്രയുടെ കൊല്ലം യൂണിറ്റിൽ നിന്നുള്ള ആദ്യ യാത്ര 12.03.2022 ശനിയാഴ്ച്ച രാവിലെ 07.00 മണിക്ക് പുറപ്പെടുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഫ്ലാഗ് ഓഫ് ചെയ്യുകയും, കൗൺസിലർ ഹണി ബെഞ്ചമിൻ ആദ്യ ടിക്കറ്റ് വിലപ്പനയും നിർവഹിക്കുന്ന ഈ ചടങ്ങിൽ ഡി ടി പി സി സെക്രട്ടറി രമ്യ ആർ നായർ, കെഎസ്ആർടിസി ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ജി അനിൽ കുമാർ എന്നിവർ സന്നിഹിതരായിരിക്കും
തുടർന്നുള്ള ദിവസങ്ങളിൽ മൂന്നാറിലേക്കുള്ള ഉല്ലാസയാത്ര ഉണ്ടെങ്കിലും നിലവിൽ സീറ്റുകൾ ഒഴിവുള്ളത് 26.03.2022, 14.04.2022 എന്നീ ദിവസങ്ങളിൽ മാത്രമാണ്.
