


ദേശീയ പാതയിൽ ആറ്റിങ്ങൽ മാമം പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. . ചിറയിൻകീഴ് ആറ്റിങ്ങൽ നിയോജക മണ്ഡലങ്ങളുടെ അതിർത്തിയായ മാമം പാലം ജംഗ്ഷനിൽ വി ശശി എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായാണ് പുതിയ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കിഴുവിലം ഗ്രാമ പഞ്ചായത്ത് അരികത്തുവാർ വാർഡ് അംഗം വത്സലകുമാരി മറ്റു നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
