ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പിഎംഎവൈ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച 5.21 ലക്ഷം വീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. പാവപ്പെട്ട ജനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടപ്പിലാക്കുമെന്ന് ചില പാര്‍ട്ടികള്‍ പറഞ്ഞിരുന്നു. പറയുന്നതല്ലാതെ ദരിദ്രജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ ആവശ്യമായ യാതൊന്നും അവര്‍ ചെയ്തിട്ടില്ല. ദരിദ്ര ജനവിഭാഗത്തെ ശാക്തീകരിക്കുന്നതിലൂടെ അവര്‍ക്ക് ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ധൈര്യം നല്‍കുകയാണ് ചെയ്യുന്നത്. ഒരു നല്ല സര്‍ക്കാരിന്റെ സേവനങ്ങള്‍ കൂടി അവന് ലഭിക്കുകയാണെങ്കില്‍ ദാരിദ്ര്യത്തില്‍ പുറത്ത് കടക്കാന്‍ അവര്‍ക്ക് സാധിക്കും. കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബിജെപി സര്‍ക്കാരുകള്‍ എല്ലാവരുടേയും ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’.
‘ മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകള്‍ വളരെ കുറച്ച് വീടുകള്‍ അവരുടെ ഭരണകാലയളവില്‍ നിര്‍മ്മിച്ച് നല്‍കിയത്. എന്നാല്‍ ഈ കേന്ദ്രസര്‍ക്കാര്‍ 2.5 കോടിയോളം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്കി. ഇതില്‍ 2 കോടി വീടുകളും ഗ്രാമങ്ങളിലാണ് നിര്‍മ്മിച്ചത്. കൊറോണ പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ പോലും പ്രവര്‍ത്തനങ്ങളില്‍ ഒരു തടസ്സവും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച 2 കോടിയോളം വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. കുടുംബത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇത് സഹായകമായി. സാമ്പത്തിക കാര്യങ്ങളിലുള്‍പ്പെടെ മുന്നോട്ട് വരാന്‍ ഇത് സഹായകമായെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
