മംഗലപുരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി വാഹനങ്ങൾക്ക് തീപടർന്നു.ഇന്ന് വൈകുന്നേരം നാലരയോടെ സ്റ്റേഷൻ വളപ്പിലെ കാടിന് പടർന്ന തീയാണ് ഇവിടെ സൂക്ഷിച്ചിരുന്ന വാഹനങ്ങളിലെയ്ക്ക് പടർന്നത്.ആറ്റിങ്ങൽ ,കഴക്കൂട്ടം ഫയർ ആൻ്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്നും അഗ്നിരക്ഷ ഉദ്യോസ്ഥർ എത്തി തീ അണച്ചു.
