ചെന്നൈ : കോളേജ് അധികൃതരിൽ നിന്നും ജാതി അധിക്ഷേപം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. 19 കാരിയായ സുഭാഷിണിയാണ് ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ഒരു സ്വകാര്യ കോളേജിൽ പാരാമെഡിക്കൽ കോഴ്സ് ചെയ്യുകയായിരുന്നു സുഭാഷിണി.
കോളേജിലെ ഒരു പ്രൊഫസറാണ് സുഭാഷിണിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ക്ലാസ് മുറിക്ക് പുറത്ത് നിർത്തുകയും ചെയ്തത്. ഇതിൽ മനംനൊന്ത വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ പ്രതിഷേധം നടത്തി. പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമായവർക്കെതിരെ നടപടിയെടുക്കാതെ പോസ്റ്റ്മോർട്ടം നടത്താൻ അനുവദിക്കില്ലെന്ന് കുടുംബം പറയുന്നത്.
കോളേജ് അധികൃതർക്കെതിരെയും കുടുംബം പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോളേജ് ചെയർമാനെതിരെ ഉൾപ്പെടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
