മംഗലപുരം..കൊലപാതകം, വധശ്രമം, കൂലി തല്ല്,പിടിച്ചുപറി, ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം പുതുവൽ പുത്തൻവീട്ടിൽ (ഷെമീന മൻസിലിൽ )ഷാനു എന്ന് വിളിക്കുന്ന ഷാനവാസിനെ(36) ആണ് മംഗലപുരം പോലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കിയത്. മംഗലാപുരത്ത് പ്രസാദ് കൊലപാതക കേസിലെ പ്രതിയായിരുന്ന ഇയാളെ മുമ്പു മംഗലാപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു പള്ളിപ്പുറത്ത് ബേക്കറിയിൽ അതിക്രമിച്ചു കടന്ന് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിലും ടെക്നോസിറ്റിക്കു സമീപം അന്യസംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായി ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരവെയാണ് ഇപ്പോൾ പൊലീസ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലയിലെ ഗുണ്ടകൾക്കും ലഹരി മാഫിയയ്ക്കു മെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥ് ഐപിഎസ്ന്റെ ശുപാർശ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടർ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത് ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ മംഗലപുരം എസ് എച്ച് ഒ.എച് എൽ സജീഷ് എ.എസ്. ഐ ഫ്രാങ്ക്ലിൻ തിരുവനന്തപുരം റൂറൽ ഡാൻസാഫ് എസ് എെ ഫിറോസ് ഖാൻ എ എസ് ഐ ബി ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്
